പ്രധാനമന്ത്രി മോദിയും മമതബാനര്‍ജിയും കോണ്‍ഗ്രസിനെതിരെ ഒരുകൈയായി പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീര്‍രഞ്ജന്‍ ചൗധരി ആരോപിച്ചു. ഇ.ഡിയില്‍ നിന്ന് രക്ഷപ്പെടാനാണ് കോണ്‍ഗ്രസിനെതിരെ മമത തിരിയുന്നത്. ഇതിന് പിന്നില്‍ വലിയ അജണ്ടയുണ്ട്. മോദിയുടെ ടി.ആര്‍.പിയാണ് രാഹുലെന്നും രാഹുലിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് മോദിക്ക് ഗുണകരമാണെന്നും മമത കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ക്കലാണ് ഇരുവരുടെയും ലക്ഷ്യം. ചൗധരി പറഞ്ഞു.