X
    Categories: indiaNews

‘മോദിക്ക് ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ല’; നിശിതമായി വിമര്‍ശിച്ച് കേന്ദ്രധനമന്ത്രി നിര്‍മലയുടെ ഭര്‍ത്താവ്

രാജ്യത്തെ സാമ്പത്തികമായും സാമൂഹികമായും രാഷ്ട്രീയമായും തകര്‍ത്ത ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെതെന്ന് സാമ്പത്തിക വിദഗ്ധനും നിര്‍മ്മലാ സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്റെ പുതിയ പുസ്തകത്തില്‍ വിമര്‍ശനം.

വികസനത്തിന്റെ പേരില്‍ ഹിന്ദു രാഷ്ട്രം എന്ന അജണ്ട ഒളിച്ചു കടത്തുകയാണെന്ന് പുസ്തകത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നു.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ദ് ക്രൂക്കഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ: എസ്സേയ്‌സ് ഓണ്‍ എ റിപ്പബ്ലിക് ഇന്‍ ക്രൈസിസ്’ എന്ന ലേഖനസമാഹാരത്തില്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പത്ത് വ്യവസ്ഥ എന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ല,വിവിധ സൂചികളില്‍ ഇന്ത്യ പിന്നാക്കം പോയത് മറച്ചുവയ്ക്കുന്നു,വികസന വാഗ്ദാനങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി ഗൂഢാലോചനകള്‍ നടപ്പാക്കുന്നു,യുവതലമുറയില്‍ അന്ധമായ ആരാധനയും സൈനിക വാദവും ഭീകരമായ മത ചിന്തയും കുത്തിവയ്ക്കുന്നു തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ അതില്‍ ഉന്നയിക്കപ്പെടുന്നുണ്ട്.

webdesk11: