ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിനു മറുപടിയായി നിയന്ത്രണരേഖ കടന്നു പാക് അധീന കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത സൈനിക നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മിന്നലാക്രമണത്തെക്കുറിച്ചു പാകിസ്താന്റെ പ്രചാരണം തെറ്റാണെന്നു തെളിയിക്കണമെന്നും ഇതിനായി തെളിവുകള്‍ പുറത്തുവിടണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
വിദേശ മാധ്യമങ്ങള്‍ പാക്് നിലപാടിനെയാണ് പിന്തുണയ്ക്കുന്നതെന്നും അത്തരം റിപ്പോര്‍ട്ടുകള്‍ കാണുമ്പോള്‍ തന്റെ രക്തം തിളയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മോദിയുമായി തനിക്കു 100 അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പാകിസ്താനോടു കാണിച്ച ഈ സമീപനത്തിന് അദ്ദേഹത്തിന് സല്യൂട്ട് നല്‍കുന്നു- അദ്ദേഹം പറഞ്ഞു.
ആക്രമണം നടന്നെന്ന കാര്യം പാകിസ്താന്‍ ഇപ്പോഴും നിഷേധിക്കുകയാണ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇന്ത്യയാണെന്നുമാണ് പാക്് നിലപാട്. അതേസമയം, പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുന്നതിന് പകരം ഡല്‍ഹിയെ എങ്ങനെ ചിക്കുന്‍ഗുനിയയില്‍ നിന്നും ഡങ്കിയില്‍ നി്ന്നും രക്ഷിക്കാമെന്നാണ് കെജ്‌രിവാള്‍ ആലോചിക്കേണ്ടത് എന്ന് ബി.ജെ.പി വക്താവ് ആര്‍.പി സിങ് പറഞ്ഞു.