ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ ചോദ്യങ്ങളുമായി മുന്‍കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. എന്തുകൊണ്ട് 9 വര്‍ഷത്തിന് ശേഷം ഇതുമായി രംഗത്തുവന്നു, ഏകീകൃതകോഡില്‍ ഹിന്ദുക്കളും വടക്കുകിഴക്കന്‍ ജനതയും ഗോത്രവര്‍ഗക്കാരും ഉള്‍പെടുമോ, നിങ്ങളുടെ പാര്‍ട്ടി നിത്യവും മുസ്‌ലിംകളെ വേട്ടയാടുന്നു, എന്തുകൊണ്ട് എന്നീ ചോദ്യങ്ങളാണ് ട്വിറ്ററില്‍ കപില്‍ പങ്കുവെച്ചത്.
ഹിന്ദുമതത്തിലെ വിവിധ ജാതികളും ഉപജാതികളും ഗോത്രവര്‍ഗക്കാരും വടക്കുകിഴക്കന്‍ പ്രദേശത്തുള്ളവരും സ്വന്തമായ ആചാരാനുഷ്ഠാനങ്ങളാണ് വ്യക്തിനിയമങ്ങളുടെ കാര്യത്തില്‍ പാലിക്കുന്നത്. അപ്പോഴെങ്ങനെ യൂണിഫോമിറ്റി നടപ്പാകുമെന്നതാണ് പ്രമുഖ അഭിഭാഷകനും രാജ്യസഭാംഗവുമായ കപില്‍ സിബലിന്റെ ചോദ്യം. ഇതോടെ നിയമം വന്നാലും അത് നിയമപരമായി നിലനില്‍ക്കില്ലെന്നതിന്റെ സൂചനയായി ഇത്.
മുമ്പ് പാര്‍ലമെന്റില്‍ മോദിയെയും അമിത്ഷായെയും ചൂണ്ടി ഈ കാട്ടില്‍ രണ്ട് മൃഗങ്ങളേ ഉള്ളൂ എന്ന് തുറന്നടിച്ച യാളാണ് കപില്‍സിബല്‍.