ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ട് നടത്തിയ സര്‍വ്വേയിലാണ് ലോക നേതാക്കളെ അടക്കം പിന്തള്ളി മോദി ഒന്നാമനായത്.
മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, സ്വിസ് പ്രസിഡണ്ട് അലന്‍ ബെര്‍സ എന്നിവരാണ് രണ്ടുമൂന്നും സ്ഥാനങ്ങളില്‍. അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ ഏഴാമതാണ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പന്ത്രണ്ടാമതാണ്.
അതേ സമയം 2016ല്‍ ഹിലരി ക്ലിന്റണ്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് മോണിങ് കണ്‍സള്‍ട്ട് തെറ്റായി പ്രവചിച്ചിരുന്നു.