X
    Categories: CultureMoreViews

ഇന്ത്യക്കാരുടെ വിവരങ്ങള്‍ യു.എസ് കമ്പനിക്ക് ചോര്‍ത്തുന്ന ചാരനാണ് മോദിയെന്ന് രാഹുല്‍

ന്യൂഡല്‍ഹി: യു.എസ് കമ്പനിക്ക് ഇന്ത്യന്‍ പൗരന്‍മാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ചാരനാണ് മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമോ ആപ്പിലൂടെ ഓഡിയോ, വീഡിയോ, കോണ്‍ടാക്ട്‌സ് തുടങ്ങി ജി.പി.എസ് വഴി പൗരന്‍മാരുടെ ലൊക്കേഷന്‍ വരെ യു.എസ് കമ്പനിക്ക് ചോര്‍ത്തിക്കൊടുക്കുന്ന ചാരനാണ് നമ്മുടെ ബിഗ് ബോസ് എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ അയാള്‍ നമ്മുടെ കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് ശ്രമിക്കുന്നത്. അതിനായി 13 ലക്ഷം എന്‍.സി.സി കേഡറ്റുകളോട് നമോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഡിലീറ്റ് നമോ’ എന്ന ഹാഷ് ടാഗിലൂടെയാണ് രാഹുലിന്റെ പ്രചാരണം.

നമോ ആപ്പിലെ വിവരങ്ങള്‍ യു.എസ് കമ്പനിക്ക് ചോര്‍ത്തുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫ്രഞ്ച് സെക്യൂരിറ്റി റിസര്‍ച്ചര്‍ എലിയറ്റ് ആള്‍ട്ടേഴ്‌സണ്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഏതാണ് സോഫ്റ്റ്‌വെയര്‍, ഏതാണ് നെറ്റ്‌വര്‍ക്ക്, എന്താണ് തൊഴില്‍ തുടങ്ങിയ വിവരങ്ങളാണ് കമ്പനി ചോര്‍ത്തുന്നത്. എന്തിനാണ് കമ്പനി ഈ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് വ്യക്തമല്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: