X

മോദി ബി.ജെ.പി എന്ന നാടക കമ്പനി മുതലാളിയെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി: ബി.ജെ.പി എന്ന നാടക കമ്പനിയുടെ മുതലാളിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ആണ് നാടക കമ്പനിയുടെ മാനേജര്‍. ഗോവയിലേയും കര്‍ണാടകയിലേയും ബി.ജെ.പി നേതാക്കള്‍ നാടകത്തിലെ അഭിനേതാക്കളുമാണെന്ന് റെഡ്ഡി ആരോപിച്ചു. ചിക്ക്ബല്ലാപൂര്‍ ജില്ലാ രൂപീകരണ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മഹാദായി നദീജല വിഷയം ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഗോവയിലേയും കര്‍ണാടകയിലേയും ബി.ജെ.പി നേതാക്കള്‍ ഇതിനു വേണ്ടി നാടകം കളിക്കുകയാണ്. ഒരു സംസ്ഥാനത്തുള്ളവരെ മുഴുവന്‍ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച ഗോവ ജലസേചന വകുപ്പ് മന്ത്രി വിനോദ് പലേക്കര്‍ മന്ത്രി സ്ഥാനത്തെത്താന്‍ പോലും യോഗ്യതയില്ലാത്തയാളാണെന്നും റെഡ്ഡി പറഞ്ഞു. കന്നഡികര്‍ തന്തയില്ലാത്തവരാണെന്ന വിനോദ് പലേക്കറുടെ വിവാദ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു റെഡ്ഡിയുടെ വിമര്‍ശനം.

chandrika: