ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ അമേരിക്കയിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനാണ് പുറപ്പെടുന്നത്. ക്വാഡ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് സന്ദര്‍ശനം.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, വൈസ്പ്രസിഡന്റ് കമല ഹാരിസ്, ആപ്പിള്‍ സിഇഒ ടിം കുക്ക്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ബുധനാഴ്ച യുഎസിലെത്തുന്ന മോദി വ്യാഴാഴ്ച യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയം തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും യുഎസ് സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.