നരേന്ദ്ര മോദിക്ക് ജോ ബൈഡനെ പോലെ ഓര്‍മക്കുറവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ അമരാവതിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.
താന്‍ സംവരണത്തിന് എതിരാണെന്ന് പറയുന്ന അദ്ദേഹം പെട്ടെന്ന് തന്നെ താന്‍ ജാതി സെന്‍സസിന് എതിരാണെന്ന് പറയുമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി അമേരിക്കന്‍ പ്രസിഡന്റിനെ പോലെ നരേന്ദ്രമോദിക്കും ഓര്‍മക്കുറവുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ജോ ബൈഡന്‍ ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്ന് പരാമര്‍ശിച്ച സംഭവത്തെയാണ് താന്‍ അനുസ്മരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
താന്‍ ഉന്നയിക്കുന്ന അതേ വിഷയങ്ങളിലാണ് പ്രധാനമന്ത്രിയും ഈ ദിവസങ്ങളില്‍ സംസാരിക്കുന്നതെന്ന് തന്റെ സഹോദരി പറഞ്ഞുവെന്നും ജാതി സെന്‍സസിനെ കുറിച്ചുള്ള തന്റെ വാക്കുകളെ എതിര്‍ത്തുകൊണ്ടാണ് നരേന്ദ്ര മോദിയുടെ പ്രസംഗങ്ങളെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സംവരണത്തിന് രാഹുല്‍ഗാന്ധി എതിരാണെന്നും 50 ശതമാനം സംവരണപരിധി എടുത്തുകളയുമെന്ന് പറഞ്ഞിരുന്നുവെന്നുമാണ് നരേന്ദ്രമോദിയുടെ പ്രചരണങ്ങളെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ജാതി സെന്‍സസിന് മോദി എതിരാണെന്നും അല്ലായിരുന്നുവെങ്കില്‍ 7 വര്‍ഷം മുമ്പ് ജാതി സെന്‍സസ് നടത്തേണ്ടതായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
താന്‍ ശൂന്യമായ ഭരണഘടനയാണ് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന ബി.ജെ.പിയുടെ ആരോപണം ഭരണഘടന അവര്‍ക്കുമുന്നില്‍ ശൂന്യമായതുകൊണ്ടാമെന്നും ഭരണഘടന രാജ്യത്തിന്റെ ഡി.എന്‍.എയാണെന്നും അദ്ദേഹം പറഞ്ഞു.