ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതു മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ സംഘര്‍ഷമാണെന്ന് രാഹുല്‍ ഗാന്ധി.
2004ല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ജമ്മു കശ്മീരിലെ ഭീകരവാദത്തെ നിയന്ത്രിക്കാന്‍ സാധിച്ചു. ഏതാണ്ട് അതിന്റെ അവസാനഘട്ടത്തില്‍വരെ എത്തിക്കാന്‍ സാധിച്ചു. പക്ഷെ, ശ്രീനഗര്‍, സിക്കിം, ബസ്തര്‍ എല്ലായിടത്തും ഇപ്പോള്‍ അശാന്തിയാണ്. ഉത്തര്‍പ്രദേശില്‍ നിന്നു സമാധാനം അപ്രത്യക്ഷമായി. കശ്മീരിലെ സംഘര്‍ഷങ്ങളില്‍ ആര്‍ക്കാണ് നേട്ടം? അത് ആര്‍എസ്എസിനും പാക്കിസ്ഥാനും ചൈനയ്ക്കുമാണ്– രാഹുല്‍ ആരോപിച്ചു.
ജമ്മു കശ്മീര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന അശാന്തിക്ക് കാരണം എന്‍ഡിഎ സര്‍ക്കാര്‍ ആണെന്നും 2014ല്‍ ബിജെപി അധികാരത്തില്‍ എത്തിയതിനുശേഷമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായതെന്നും അദ്ദേഹം ആരോപിച്ചു. വിവിധ സംസ്ഥാനങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ നേട്ടം ആര്‍എസ്എസിനും ചൈനയ്ക്കും പാക്കിസ്ഥാനുമാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
യുപിഎ ഭരണകാലത്ത് കശ്മീരില്‍ സമാധാനമുണ്ടായിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ അവസാനഘട്ടത്തിലേക്ക് എത്തിക്കാനും സാധിച്ചിരുന്നു. ഞങ്ങള്‍ വിവിധ മേഖലയിലെ ജനങ്ങളുമായി സംവധിച്ചു. ജനങ്ങളിലേക്ക് നേരിട്ട് എത്തുകയെന്നായിരുന്നു ലക്ഷ്യം–രാഹുല്‍ പറഞ്ഞു. ചത്തീസ്ഖണ്ഡില്‍ ആദിവാസി വിദ്യാര്‍ഥികളുമായി എന്‍എസ്‌യു നടത്തിയ സംവാദത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.