X

മോദി സര്‍ക്കാര്‍ പൊതുകടം വര്‍ധിപ്പിക്കുന്നതില്‍ മത്സരിച്ചു – കോണ്‍ഗ്രസ്

മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടം 57% ശതമാനമായി ഉയര്‍ന്നെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല.
നാല് വര്‍ഷക്കാലയളവിനിടയില്‍ 30 ലക്ഷം കോടിയിലധികം തുക അധിക വായ്പയായി കടമെടുത്തു. മോദി സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം മോദി സര്‍ക്കാര്‍ ഏഴ് ലക്ഷം കോടിയിലധികം തുക വായ്പയെടുത്തുവെന്നും ഇതും കൂടി ചേര്‍ത്താല്‍ നിലവില്‍ രാജ്യത്തിന്റെ പൊതുകടം 90 ലക്ഷം കോടിയിലധികമായെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന പദ്ധതികള്‍ മാത്രമാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്. അതിന്റെ ഉദാഹരണമാണ് നോട്ടു നിരോധനവും ജിഎസ്ടിയും ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കാതതെന്നും മറിച്ച് ജാതിയും മതവും ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: