ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം വിദേശ സന്ദര്‍ശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മനി, ഡെന്മാര്‍ക്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലേക്ക് മേയ് രണ്ടു മുതല്‍ നാലു വരെയാണ് സന്ദര്‍ശനം.
ആദ്യം ബെര്‍ലിനിലെത്തുന്ന മോദി ഇന്ത്യ-ജര്‍മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷന്‍സിന്റെ ആറാമത് എഡിഷന്റെ ഭാഗമായി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ചകള്‍ നടത്തും. ഡെന്മാര്‍ക്കില്‍ നടക്കുന്ന രണ്ടാമത്തെ ഇന്ത്യനോര്‍ഡിക് ഉച്ചകോടിയിലും പങ്കെടുക്കും. നാലിന് മടക്കയാത്രയില്‍ ഫ്രാന്‍സില്‍ അധികാരം നിലനിര്‍ത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.