ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.
”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.
പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.
വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.