X

അമേരിക്കയില്‍നിന്ന് മോദി ഈജിപ്തില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഈജിപ്തിലെത്തി. പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയും സംഘവും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. പ്രസിഡന്റ് അല്‍ഫത്താഹ് അല്‍സിസിയുമായും കൂടിക്കാഴ്ച നടത്തുന്ന മോദി പ്രസിദ്ധമായ അല്‍ഹക്കീം മസ്ജിദ് സന്ദര്‍ശിക്കും. 21 മുതല്‍ 23വരെയായിരുന്നു അമേരിക്കയിലെ സ്റ്റേറ്റ് സന്ദര്‍ശനം. അവിടെ പ്രസിഡന്റ് ജോ ബൈഡന്റെ സ്വീകരണവും ധാരണകള്‍ക്കും ശേഷം ഇന്ന് രാവിലെയാണ് മോദി ഈജ്പിതിലെത്തിയത്. പ്രമുഖകരാറുകളില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെക്കുകയുണ്ടായി. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇത് രണ്ടുതവണയാണ് അമേരിക്കയില്‍ ആദ്യമായി സ്റ്റേറ്റ് വിസിറ്റ് ലഭിക്കുന്നത്.

ചൈനയുടെ ഭീഷണിയാണ് അമേരിക്കയെ ഇന്ത്യയുമായി ഇത്രകണ്ട് അടുപ്പിക്കുന്നത്. യൂറോപ്പിന് റഷ്യന്‍ എണ്ണ വാങ്ങി സംസ്‌കരിച്ച് വില്‍ക്കുന്നത് ഇപ്പോള്‍ ഇന്ത്യയാണ്. യുക്രൈന്‍ യുദ്ധം കാരണമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി 26 വര്‍ഷത്തിന് ശേഷമാണ് ഈജിപ്ത് സന്ദര്‍ശിക്കുന്നത്.

Chandrika Web: