X

‘മോദിയാണോ ആര് എപ്പോൾ ക്ഷേത്രദർശനം നടത്തണമെന്ന് തീരുമാനിക്കുന്നത്, നമ്മള്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്’: രാഹുല്‍ ഗാന്ധി

ന്യൂ ഡല്‍ഹി: അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് കുത്തിയിരുന്ന് ധര്‍ണ നടത്തുകയാണ്. പൊലീസ് തടഞ്ഞെങ്കിലും രാഹുല്‍ ഗാന്ധി മടങ്ങിപ്പോകാതെ സ്ഥലത്തു തുടരുകയാണ്. എന്തുകൊണ്ടാണു തന്നെ തടഞ്ഞതെന്നു സുരക്ഷാ ഉദ്യോഗസ്ഥനോട് രാഹുല്‍ ഗാന്ധി ചോദിച്ചു.

‘നമ്മള്‍ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. പക്ഷേ ഇവിടുത്തെ പാര്‍ലമെന്റ് അംഗം ഗൗരവ് ഗോഗോയിയെപ്പോലും തടഞ്ഞുവച്ചു. ഇത് അനീതിയാണ്’. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശിന്റെ പ്രതികരണം ഇങ്ങനെ. മഹിളാ കോണ്‍ഗ്രസ് പ്രവ!ര്‍ത്തകര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ധര്‍ണയില്‍ പങ്കെടുത്തത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ ആര് എപ്പോള്‍ ക്ഷേത്രദര്‍ശനം നടത്തണം എന്ന് തീരുമാനിക്കുന്നത്. ഒരു പ്രശ്‌നവുമുണ്ടാക്കാതെ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം’. രാഹുല്‍ ഗാന്ധി പറഞ്ഞു.

webdesk14: