മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മവാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്കിടെ ബി.ജെ.പി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഞാന്‍ നിങ്ങളുടെ മനസ്സില്‍ ജീവിക്കുന്നിടത്തോളം കാലം മോദി വിചാരിച്ചാലും തന്നെ ഇല്ലാതാക്കാനാവില്ലെന്ന പരാമര്‍ശമാണ് വിവാദമായത്.
കോണ്‍ഗ്രസിലെ കുടുംബ വാഴ്ചക്കെതിരെ പറഞ്ഞു തുടങ്ങിയ പങ്കജ മുണ്ടെ പ്രസംഗത്തിന്റെ പാരമ്യത്തിലാണ് മോദിക്കെതിരെ വിമര്‍ശന സ്വരമുള്ള പരാമര്‍ശം നടത്തിയത്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ.