ന്യൂഡല്‍ഹി: ബിജെപി എംപിമാരും, എംഎല്‍എമാരും ബാങ്ക് ഇടപാടു വിശദാംശങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്.
ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. ബിജെപി ജനപ്രതിനിധികള്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നാണ് മോദിയുടെ നിര്‍ദേശം. ജനുവരി ഒന്ന് ആണ് വിശദാംശങ്ങള്‍ നല്‍കേണ്ട സമയപരിധി. കള്ളപ്പണക്കാര്‍ക്ക് ഒരവസരം കൂടി നല്‍കുന്ന വിധത്തില്‍ ആദായ നികുതി നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാര്‍ലമെന്റില്‍ വെച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.
നോട്ട് പിന്‍വലിക്കലില്‍ ശക്തമായ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് സ്വന്തം പാര്‍ട്ടിയിലെ തന്നെ ജനപ്രതിനിധികളുടെ അക്കൗണ്ട് വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടുള്ള മോദിയുടെ ഈ നീക്കം.