X
    Categories: indiaNews

ഗുജറാത്ത് കൂട്ടക്കുരുതി: ബിബിസി ഡോക്യുമെന്ററി ഇന്ത്യാസര്‍ക്കാരിന് സമര്‍പ്പിച്ച് വിശദീകരണം തേടിയെന്നും പ്രതികരിച്ചിരുന്നില്ലെന്നും ബിബിസി.

മോദിയാണ് ഗുജറാത്ത് കലാപത്തില്‍ മുസ്‌ലിംകളുടെ കൂട്ടക്കുരുതിക്ക് നേരിട്ടുത്തരവാദിയെന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യാസര്‍ക്കാരിന് സമര്‍പ്പിച്ച് വിശദീകരണം തേടിയെന്നും പ്രതികരിച്ചിരുന്നില്ലെന്നും ബിബിസി. മോദിയാണ് നേരിട്ട് കലാപത്തിന് ഉത്തരവാദിയെന്നും മുസ്‌ലിംകളുടെ വംശഉന്മൂലനമാണ് ലക്ഷ്യമിട്ടതെന്നും പറയുന്ന ഡോക്യുമെന്ററി വിവാദമായ പശ്ചാത്തലത്തിലാണ് ബിബിസിയുടെ വിശദീകരണം. ആദ്യഭാഗം ചൊവ്വാഴ്ചയാണ് റിലീശ ്‌ചെയ്തത്. രണ്ടാം ഭാഗം ജനുവരി 24ന് പുറത്തുവിടാനിരിക്കെ വലിയ പ്രതിഷേധമാണ ്‌സംഘപരിവാര്‍ ഉയര്‍ത്തിയത്. മോദിയുടെ പങ്കിന് നിരവധി തെളിവുകളും വിശദീകരണങ്ങളും അഭിമുഖങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍, ബി.ജെ.പി- ആര്‍.എസ്.എസ്- വി.എച്ച്.പി നേതാക്കള്‍ എന്നിവരെ അഭിമുഖം നടത്തിയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ഔദ്യോഗിക അന്വേഷണത്തിന്റെ പകര്‍പ്പാണ് ഇത്. അന്ന് അമേരിക്കയും ബ്രിട്ടനും മോദിക്ക് വിസ നിഷേധിക്കുകയുണ്ടായി. ആര്‍.ബി ശ്രീകുമാറിനെപോലുള്ളവരുടെ മൊഴികളും ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിട്ടുണ്ട്. നിരവധി പേരാണ് ഡോക്യുമെന്ററി രണ്ടുദിവസം കൊണ്ട് കണ്ടത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ രൂക്ഷമായ രീതിയിലാണ് വിഷയത്തില്‍ പ്രതികരിച്ചത്. ഇതേതുടര്‍ന്നാണ ്ബിബിസിയുടെ വിശദീകരണം. ബ്രിട്ടനിലെയും ലോകത്തെതന്നെയും പ്രമുഖമായ ടിവിചാനലാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍. ഇവരുടെ വാര്‍ത്തകള്‍ വലിയ ജനപ്രീതിയും അംഗീകാരവുമാണ് ലോകത്ത് നേടിയിട്ടുള്ളത്. കഴിഞ്ഞദിവസം പക്ഷേ യൂട്യൂബ് മാധ്യമം വീഡിയോ അവരുടെ വാളുകളില്‍നിന്ന് നീക്കം ചെയ്തിരുന്നു. വ്യാപകമായി പ്രചാരണം നേടിയതിന് തൊട്ടുപിറകെയാണിത്.

Chandrika Web: