ബി.ജെ.പി ഉയര്‍ത്തുന്ന ഹിന്ദുത്വഭീഷണിക്കെതിരെ ന്യൂനപക്ഷങ്ങളെ മാത്രമല്ല, ഭൂരിപക്ഷസമുദായാംഗങ്ങളെക്കൂടികൂടെ നിര്‍ത്താന്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഭൂരിപക്ഷസമുദായമായ ഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പോകുന്നതിനെയും കുറിചാര്‍ത്തുന്നതിനെയും മൃദുഹിന്ദുത്വമായി കാണുന്നത് ശരിയല്ല. ഇത് മോദിയുടെ നയത്തിന് സഹായകമാകുകയേ ഉള്ളൂ. അദ്ദേഹം പറഞ്ഞു. എല്ലാമതസ്ഥരായജനങ്ങളെയുംകൂടെ നിര്‍ത്തണം. ബി.ജെ.പി ഇനിയും അധികാരത്തിലെത്തിയാല്‍ ഭരണതന്നെ ഇല്ലാതാക്കും.
മതത്തിന്റെ പേരില്‍ ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിച്ച അതേ തന്ത്രമാണ് മോദിയുംപയറ്റുന്നത.് ഭാഷയുടെയും വസ്ത്രത്തിന്റെയുംവര്‍ണത്തിന്റെയും പേരിലൊക്കെ ഭിന്നിപ്പ് സൃഷ്ടിക്കുകയാണ് ബി.ജെ.പി എന്ന് ആന്റണി പറഞ്ഞു. തിരുവനന്തപുരം കെ.പി.സിസി ഓഫീസില്‍ കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
ആന്റണി ഡല്‍ഹിയില്‍നിന്ന് നാട്ടില്‍ വിശ്രമത്തിനായി എത്തിയ ശേഷമുള്ള ആദ്യപൊതുപരിപാടിയായിരുന്നു ഇത്.