X
    Categories: CultureMoreViews

കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും മോദിയുമാണെന്ന് ശിവസേന

മുംബൈ: കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും നരേന്ദ്ര മോദിയുമാണെന്ന് ശിവസേന. സൈനികരും ജനങ്ങളും മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയും കൊല്ലപ്പെടാന്‍ കാരണം വരുംവരായ്കകളെ കുറിച്ച് ഓര്‍ക്കാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തുന്നു.

ഇന്ത്യയുടെ സുരക്ഷ സര്‍ക്കാറിന് തമാശയാണ്. വെടിനിര്‍ത്തല്‍ പിന്‍വലിച്ച കാലത്ത് നമ്മുടെ രാജ്യത്തിന്റെ 18 സൈനികരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ഒരു സൈനികനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വധിച്ചു. നാല് മാസത്തിനുള്ളില്‍ കശ്മീരില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഭൂരിപക്ഷവും അതിര്‍ത്തിസേനാംഗങ്ങളാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

കശ്മീരില്‍ സൈനികര്‍ കൊല്ലപ്പെടുമ്പോള്‍ പ്രധാനമന്ത്രി വിദേശയാത്രയിലാണ്. ആഭ്യന്തര മന്ത്രി പാര്‍ട്ടി കാര്യങ്ങളില്‍ തിരക്കിലും. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, രണ്ട് ദിവസം മുമ്പ് കശ്മീരിനെപ്പറ്റി യു.എന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ പ്രതിച്ഛായയെല്ലാം തകര്‍ന്നെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: