മുംബൈ: പാക് താരങ്ങള്‍ അഭിനയിച്ച സിനിമകള്‍ രാജ്യത്ത് റിലീസ് ചെയ്യില്ലെന്ന തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ്പ് രംഗത്ത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യെ ദില്‍ഹേ മുഷ്‌കില്‍ എന്ന സിനിമയാണ് വിവാദത്തിനാധാരം. ഇതില്‍ പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ചിരുന്നു. അതുകൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിക്കുകയായിരുന്നു.
പാകിസ്താന്‍ താരങ്ങള്‍ അഭിനയിക്കുന്നത് കൊണ്ടാണ് സിനിമയെ നിരോധിക്കുന്നതെങ്കില്‍ പാക് പ്രധാനമന്ത്രിയെ പാകിസ്താനില്‍പോയിക്കണ്ട മോദി എന്തുകൊണ്ടാണ് മാപ്പുചോദിക്കാന്‍ തയ്യാറാവാത്തതെന്ന് അനുരാഗ് ചോദിച്ചു. അദ്ദേഹം ഇതുവരെ മാപ്പുപറഞ്ഞിട്ടില്ല, യെ ദില്‍ഹേ മുഷ്‌കിലിന്റെ ഷൂട്ടിംഗ് സമയത്ത് തന്നെയായിരുന്നു മോദിയുടെ പാക് സന്ദര്‍ശനമെന്ുനം അനുരാഗ് ട്വിറ്ററില്‍ എഴുതി. പാക് താരങ്ങള്‍ അഭിനയിച്ച ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയും രംഗത്ത് എത്തിയിരുന്നു.