X
    Categories: indiaNews

അദാനിയെയും മോദിയെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

കോണ്‍ഗ്രസ് നേതാവ് ജയരാം രമേശ് അദാനിയെയും മോദിയെയും പരിഹസിച്ച് ചെയ്ത ട്വീറ്റ് ശ്രദ്ധേയമായി. അദാനി ഇന്നലെ ഓഹരി വില്‍പന റദ്ദുചെയ്തുകൊണ്ട് ഇറക്കിയ അറിയിപ്പില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് റദ്ദാക്കലെന്ന ്പറഞ്ഞിരുന്നു. ഇതിനെയാണ് രമേശ് കളിയാക്കുന്നത്. അദാനിയുടെ പ്രൈം മെന്റര്‍ ( പ്രധാന ഉപദേശകന്‍) മനുഷ്യത്വത്തെയും വിശാലമനസ്‌കതയെയും ദയയെയുംകുറിച്ച് പറയുന്നതുപോലെയാണതെന്ന് ജയറാം രമേശ് പറഞ്ഞു. ഇതാണ് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് !എന്നാണ ്പരിഹാസം.
(തന്റെ ബിരുദം എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലാണെന്ന് മോദിതന്നെ അവകാശപ്പെട്ടിരുന്നു. ) കുത്തനെ ഓഹരിമൂല്യം കൂപ്പുകുത്തിയതിനെതുടര്‍ന്നാണ് ഇന്നലെ രാത്രി പൊടുന്നനെ അദാനിഗ്രൂപ്പ് ഓഹരിവില്‍പന ധാര്‍മികതക്ക് ശരിയാണെന്ന ്പറഞ്ഞ് നിര്‍ത്തിവെച്ചത്. ഓഹരിയുടമകള്‍ക്ക് പണം തിരിച്ചുനല്‍കുമെന്നും പറഞ്ഞിട്ടുണ്ട്. 25 ശതമാനം ആണ് അദാനിയുടെ ഓഹരിമൂല്യം ഇടിഞ്ഞത്. 20,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അമേരിക്കന്‍ ധനകാര്യഗവേഷണസ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗാണ് അദാനിയുടെ തകര്‍ച്ച പുറംലോകത്തെ അറിയിച്ചത്. അദാനിയുടെ തകര്‍ച്ച ആരുടെ തകര്‍ച്ചയാണെന്ന് ഊഹിക്കാമെന്ന് ഡോ. സുബ്രഹ്മണ്യം സ്വാമിയും ട്വീറ്റ ്‌ചെയ്തിരുന്നു.

Chandrika Web: