ന്യൂഡല്‍ഹി: ഗോവധ നിരോധനവും ബീഫ് വിവാദവും ശക്തിപ്രാപിക്കുന്നതിനിടെ പശുക്കളെ സംരക്ഷിക്കുന്നതിന് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. 1973ല്‍ നടപ്പാക്കിയ പ്രൊജക്ട് ടൈഗര്‍ എന്ന പദ്ധതിക്കു സമാനമായി പ്രൊജക്ട് കൗ നടപ്പിലാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവരുടെ നീക്കം. പശു സംരക്ഷണം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് എല്ലാ സംസ്ഥാനത്തും പശു സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതും മോദി സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. കേന്ദ്ര സഹമന്ത്രി ഹന്‍സ് രാജ് ആഹിറാണ് ഇക്കാര്യമറിയിച്ചത്. ഗോവധം അവസാനിപ്പിക്കേണ്ടതുണ്ട്. കുറച്ചു ദിനങ്ങളായി ഇതുസംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുകയാണ്. പശുവിനെ ആര് സംരക്ഷിക്കുമെന്നതാണ് നിലവില്‍ തടസ്സമായി നില്‍ക്കുന്ന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
വംശനാശ ഭീഷണി നേരിടുന്ന കടുവകളെ സംരക്ഷിക്കാനാണ് പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പാക്കിയിരുന്നത്.