X
    Categories: MoreViews

ആധുനിക ട്രെയിനുകള്‍ ആഭ്യന്തരമായി നിര്‍മിക്കും

ന്യൂഡല്‍ഹി: ആധുനിക സൗകര്യങ്ങളുള്ള ട്രെയിന്‍ മുഴുവനായി രാജ്യത്തു തന്നെ നിര്‍മിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇനി മുതല്‍ ആധുനിക സൗകര്യങ്ങളുള്ള ശതാബ്ദി ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ ഈ രീതിയിലാകും നില്‍മിക്കുക. ട്രെയിനുകള്‍ വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതിന് പകരം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനാണ് പദ്ധതി. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലായിരിക്കും ഇത്തരം ട്രെയിനുകളുടെ നിര്‍മാണം. 2018-19 സാമ്പത്തിക വര്‍ഷം തന്നെ ഇത്തരത്തിലുള്ള ആദ്യ ട്രെയിന്‍ കമ്മീഷന്‍ ചെയ്യുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്. 600 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനം, യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്ലാ സ്‌റ്റേഷനുകളിലും സി.സി.ടി.വി. വൈഫൈ സംവിധാനം എന്നിവയും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

chandrika: