X
    Categories: keralaNews

നാട് തേങ്ങുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ പുതുവല്‍സരാഘോഷം നടത്തിയത് വിവാദമായി.

മോക് ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തില്‍ നാട് തേങ്ങുമ്പോള്‍ സര്‍ക്കാര്‍ ഓഫീസില്‍ പുതുവല്‍സരാഘോഷം നടത്തിയത് വിവാദമായി. മോക് ഡ്രില്‍ സമയത്ത് സ്ഥലത്തുണ്ടാകേണ്ടിയിരുന്ന ഡെപ്യൂട്ടി കലക്ടര്‍ഗോപകുമാര്‍, എ.ഡി.എം ഉള്‍പ്പെടെയുളള ഉദ്യോഗസ്ഥരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. എ.ഡി.എം കേക്ക് മുറിക്കുന്നതും വിളമ്പുന്നതുമായപത്തനംതിട്ട ജില്ലാകലക്ടറേറ്റിലെ ചിത്രം പുറത്തുവന്നു.
മണിമലയാറ്റില്‍ പ്രളയം വന്നാലത്തെ ദുരന്തനിവാരണത്തിനായുള്ള മോക് ഡ്രില്‍ നടത്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താണ യുവാവിന്റെ വെപ്രാളം തിരിച്ചറിയാതെ നില്‍ക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. സഹായത്തിനായെത്തിയ കല്ലൂപ്പാറകാക്കര വീട്ടില്‍ ബിനുസോമനാണ ്മരിച്ചത്.

Chandrika Web: