മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.190km വേഗതയിൽ വരെ കാറ്റടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ് തെക്ക് കിഴക്കൻ ബംഗ്ലാദേശിനും വടക്കൻ മ്യാൻമാറിനുമിടയിലാണ് മോഖ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക., പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ത്രിപുര, മിസോറാം, നാഗാലാൻഡ്, മണിപ്പൂർ അസം സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ എൻഡിആർഎഫ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട് . തീരദേശ മേഖലകളിൽ ബോധവൽക്കരണം നടത്തി. മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. അതെ സമയം കേരളത്തിൽ ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത പറഞ്ഞിട്ടുണ്ട്.