മോക്ക അതിതീവ്ര ചുഴലിക്കാറ്റിനെത്തുടർന്ന് മ്യാന്മറിൽ മരിച്ചവരുടെ എണ്ണം ആറായി. ആയിരത്തോളം ആളുകൾക്ക് പരിക്കേറ്റു. നൂറുകണക്കിന് വീടുകളാണ് പറന്നുപോയത്. ചുഴലിക്കാറ്റിനെ തുടർന്ന് റാഖൈൻ സംസ്ഥാനം ദുരന്തബാധിതമേഖലയായി പ്രഖ്യാപിച്ചു. കടൽനിരപ്പുയർന്ന ഇവിടെനിന്നും ആയിരത്തലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചു. , ബംഗ്ലാദേശിൽ ആൾ നാശം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മറ്റു നാശനഷ്ടങ്ങൾ വ്യാപകമാണ് . ഇവിടുത്തെ കോക്‌സ് ബസാറിൽനിന്ന് മോക്ക ഒഴിവായി തുടങ്ങിയതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം നാശനഷ്ടങ്ങൾ വിലയിരുത്തിവരികയാണ്. സെന്റ് മാർട്ടിൻ ദ്വീപിലും ടെക്‌നാഫിലും രണ്ടായിരത്തോളം വീട് തകർന്നതായും 10,000 വീടിന് കേടുപാട് സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.അതെ സമയം ഇന്ത്യൻ സമുദ്രത്തിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റായ മോക്ക,സമീപകാലത്തുണ്ടായ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണെന്ന് ഹാവായ് ജോയിന്റ് ടൈഫൂൺ വാണിങ് സെന്റർ വിലയിരുത്തി.
നാശം വിതച്ച് മോക്ക സൂപ്പർ സൈക്ലോൺ ; മ്യാന്മറിൽ മരിച്ചവരുടെ എണ്ണം 6 ആയി
Tags: mochacyclonmyanmer