രാജ്യത്ത് അടുത്ത ആറു മാസത്തിനുള്ളില്‍ മൊബൈല്‍ സേവന നിരക്കുകള്‍ കുത്തനെ ഉയരുമെന്ന് സൂചന നല്‍കി ഭാരതി എയര്‍ടെല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഗോപാല്‍ മിത്തല്‍. എയര്‍ടെല്‍ മേധാവി സുനില്‍ മിത്തലും ഓഗസ്റ്റില്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ഇത്ര കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കി ടെലികോം കമ്പനികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞിരിക്കുന്നതെങ്കില്‍ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വീണ്ടും കൂട്ടേണ്ടത് അനിവാര്യമാണെന്നാണ് ഗോപാല്‍ വിത്തല്‍ പറഞ്ഞത്.
16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് തങ്ങള്‍ നല്‍കേണ്ടിവരുന്നത് ഒരു ദുരന്തമാണെന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞത്. 160 രൂപയ്ക്ക് നിങ്ങള്‍ 1.6 ജിബി ഡേറ്റ ഉപയോഗിച്ചോളണം. അല്ലെങ്കില്‍ കൂടുതല്‍ നിരക്ക് തരാന്‍ തയാറാകണമെന്നതാണ് എയര്‍ടെല്‍ മേധാവിയുടെ നിലപാട്. എന്നാല്‍ നിരക്കു വര്‍ധന എപ്പോഴുണ്ടാകുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഭാവിയില്‍ എല്ലാ കമ്പനികളും ഈ തീരുമാനത്തിലെത്തുമെന്നാണ് ഗോപാല്‍ വിത്തല്‍ വ്യക്തമാക്കിയത്. അതുപോലെ വോഡഫോണ്‍-ഐഡിയും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തതായാണ് സൂചന. എന്നാല്‍ റിലയന്‍സ് ജിയോ തല്‍ക്കാലം വര്‍ധന വേണ്ടെന്ന നിലപാടിലാണ്.
അമേരിക്കയിലും യൂറോപ്പിലും നിലനില്‍ക്കുന്ന വില തരേണ്ട, അതായത് 50-60 ഡോളറൊന്നും വേണ്ട. പക്ഷേ, പ്രതിമാസം 16 ജിബി ഉപയോഗിക്കാന്‍ 2 ഡോളര്‍ എന്ന നിരക്കുമായി മുന്നോട്ടുപോയി പിടിച്ചു നില്‍ക്കാനാവില്ല എന്നാണ് സുനില്‍ മിത്തല്‍ പറഞ്ഞത്. ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം ആറു മാസത്തിനുള്ളല്‍ 200 രൂപയായേക്കിയേക്കുമെന്നും സൂചനയുണ്ട്.
എന്നാല്‍, തങ്ങള്‍ക്ക് ഓരോ മാസവും ഉപയോക്താക്കള്‍ 300 രൂപ തരണം. എന്നാല്‍, 100 രൂപയ്ക്ക് ഒരു മാസം ഉപയോഗിക്കാവുന്ന പ്ലാനും വേണം. അപ്പോള്‍ കുറച്ചു ഡേറ്റയെ കാണൂ. എന്നാല്‍, നിങ്ങള്‍ ടിവിയും സിനിമയും വിനോദപരിപാടികളും ഒക്കെ സ്ട്രീം ചെയ്ത് ഡേറ്റ ചെലവഴിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ തുക തരണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു.
ടെലികോം മേഖല രാജ്യത്തിന് വലിയ സേവനമാണ് നല്‍കുന്നത്. ഇനിയിപ്പോള്‍ 5ജി കൊണ്ടുവരാന്‍ ധാരാളം പണം മുടക്കണം. ഒപ്ടിക്കല്‍ ഫൈബര്‍ വലിക്കണം, കടലിനടിയിലൂടെ കേബിള്‍ ഇടണം. അടുത്ത ആറുമാസത്തിനുള്ളല്‍ തങ്ങളുടെ എആര്‍പിയു 200 രൂപയായി ഉയരും. എന്നാല്‍, അത് 250 ആകുന്നതായിരുന്നു ഉത്തമമെന്നും സുനില്‍ മിത്തല്‍ പറഞ്ഞത്.