കൊല്ലത്ത് പത്താംക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം കോട്ടക്കല്‍ സ്വദേശികളായ രതീഷ് -സിന്ധു ദമ്പതികളുടെ മകള്‍ ശിവാനി (15) ആണ് മരിച്ചത്.
അമിത ഫോണ്‍ ഉപയോഗം വിലക്കിയതിനെതിരെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം. കുട്ടി അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫോണ്‍ വാങ്ങി വെച്ചിരുന്നു. കഴിഞ്ഞദിവസം ഫോണ്‍ ആവശ്യപ്പെടുകയും ഇതോടെ ഫോണ്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വീണ്ടും അമിതമായ ഫോണ്‍ ഉപയോഗിക്കുന്നത് കണ്ട കുട്ടിയില്‍ നിന്നും ഫോണ്‍ വാങ്ങി വെക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് വാടക വീടിന്റെ ജനലില്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.