കൊച്ചിയില്‍ നടന്ന അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ പ്രതികളെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. കേരള പൊലീസിന്റെ പ്രത്യേകസംഘം ഡല്‍ഹിയിലെത്തി മൂന്ന് പ്രതികളെ പിടികൂടിയിരുന്നു. ഇവരെ ഇന്ന് കൊച്ചിയില്‍ എത്തിക്കും. ഇവരില്‍നിന്ന് 21 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടികൂടിയിരുന്നു.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലായിരുന്നു സംഗീത പരിപാടി നടന്നത്. എന്നാല്‍ പരിപാടിക്കിടെ 36 ഫോണുകള്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് വിവരം പുറത്തറിയുന്നത്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് മോഷണം പോയത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് എത്തുന്നത്.