ന്യൂഡല്‍ഹി: മൊബൈല്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കല്‍ സംബന്ധിച്ച് സുപ്രധാന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ ആധാര്‍ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. വീട്ടിലിരുന്ന് മൊബൈല്‍-ആധാര്‍ ബന്ധിപ്പിക്കല്‍ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശങ്ങളും നല്‍കി കഴിഞ്ഞു.
ആധാറും സിം കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി അടുത്ത വര്‍ഷം ഫെബ്രുവരി ആറ് ആണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് രണ്ടാമത് അറിയിപ്പ് നല്‍കിയതോടെയാണ് വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കാനുള്ള നീക്കങ്ങള്‍ക്ക് വേഗം വന്നത്. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കുന്നതിനായി ഡിസംബര്‍ ഒന്നു മുതല്‍ ഒടിപി ഉപയോഗിക്കാമെന്ന് നേരത്തെ യുഐഡിഎഐ വ്യക്തമാക്കിയിരുന്നു. ഇതോടെ ബയോമെട്രിക് വിവരങ്ങള്‍ ഇല്ലാതെ ഒടിപി വഴി മൊബൈല്‍ വേരിഫിക്കേഷന്‍ വഴി പൂര്‍ത്തിയാക്കാന്‍ കഴിയും.
എസ്എംഎസ് വഴിയോ വോയ്‌സ് ബേസ്ഡ് ഐവിആര്‍എസ് സംവിധാനം വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഒടിപി ഉപയോഗിച്ചാണ് ആധാര്‍ മൊബൈല്‍ ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുള്ളത്. മൊബൈല്‍ നമ്പര്‍ വേരിഫിക്കേഷന്‍ എളുപ്പത്തിലാക്കുന്നതിന് ഒടിപി, ആപ്, വോയ്‌സ് റെക്കഗ്‌നീഷന്‍, ഐവിആര്‍എസ് എന്നീ സംവിധാനങ്ങള്‍ ടെലികോം വകുപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
നമ്പര്‍ ബന്ധിപ്പിക്കലിന് സര്‍വ്വീസ് സെന്ററുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് നടപടി ക്രമങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണിത്. ബയോമെട്രിക് വിവരങ്ങളിലെ പ്രശ്‌നങ്ങള്‍ മൂലം ആധാര്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പക്കല്‍ അസാധ്യമായസംഭവങ്ങള്‍ക്കും യുഐഡിഎഐ പു തിയ നിര്‍ദേശം വച്ചിട്ടുണ്ട്.
ഫിംഗര്‍ പ്രിന്റ് സ്‌കാന്‍ ചെയ്യാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നടപടിയുടെ ഭാഗമായി ടെലിക്കോം ഓപ്പറേറ്റര്‍മാര്‍ ഒട്ടേറെ പദ്ധതികള്‍ മുന്നോട്ടു വയ ്ക്കുകയും അതു അംഗീകരിക്കു കയും ചെ യ്തു. പദ്ധതികള്‍ ഡിസംബര്‍ ഒന്നിനു മുന്‍പായി പൂര്‍ത്തിയാക്കാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സിഇഒ അജയ് ഭൂഷന്‍ പാണ്ഡ്യേ വ്യക്തമാക്കി. കഴിഞ്ഞ മാസം നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനു പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു.