നീമച്: രാജ്യത്ത് ആള്‍ക്കൂട്ട കൊലകള്‍ക്ക് ശമനമില്ല. ബിഹാറില്‍ കഴിഞ്ഞ ദിവസം മോഷ്ടാക്കളെന്നാരോപിച്ച് മൂന്നു പേരെ തല്ലിക്കൊന്നതിന് പിന്നാലെ മധ്യപ്രദേശിലും സമാന സംഭവം. മധ്യപ്രദേശിലെ നീമച് ജില്ലയിലാണ് പുതിയ സംഭവം. നീമചിലെ ലസുഡി അന്‍താരി ഗ്രാമത്തില്‍ മയിലുകളെ മോഷ്ടിക്കാനെത്തിയ ആളെന്നാരോപിച്ച് 58കാരനായ ദളിതനെ ഗ്രാമീണര്‍ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ ലഡുസിഅന്‍താരിയില്‍ നിന്നും അനധികൃതമായി മയിലുകളെ പിടികൂടാനായി നാലംഘ സംഘമെത്തിയത് ഗ്രാമീണരുടെ ശ്രദ്ധയില്‍ പെട്ടു. ഇവരെ ജനക്കൂട്ടം പിന്തുടര്‍ന്ന് പിടികൂടി. ഇവരില്‍ നിന്നും നാല് ചത്ത മയിലുകളെ പിടികൂടുകയും ചെയ്തു. എന്നാല്‍ മൂന്നു പേര്‍ ജനക്കൂട്ടത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു. പക്ഷേ ഹിരാലാല്‍ ബന്‍ചദ്ധ എന്ന ദളിത് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം പിടികൂടി മര്‍ദ്ദിച്ചു. അതിക്രൂര മര്‍ദ്ദനത്തിനിരയായ ബന്‍ചദ്ധയെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് എസ്.സി, എസ്.ടി പീഡന നിയമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇതില്‍ ഒമ്പത് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ബന്‍ചദ്ധ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തതായും നീമച് ജില്ലാ പൊലീസ് സൂപ്രണ്ട് കുമാര്‍ സാഗര്‍ അറിയിച്ചു.
മയിലിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബീഹാറില്‍ 58 കാരനെ തല്ലിക്കൊന്നു
Tags: mob lynching