X
    Categories: Moreworld

ചൈനയില്‍ ജനസംഖ്യ കുറയുന്നു; 60 വര്‍ഷത്തിനിടെ ഇതാദ്യം

ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയായ രാജ്യമാണ് ചൈന. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടെയില്‍ ചൈനയില്‍ ജനസംഖ്യ ആദ്യമായി കുറഞ്ഞു. 141.18 കോടിയാണ് 2022ലെ ജനസംഖ്യ. ഇത് 2021ലേതിനേക്കാള്‍ 8,50,00 കുറവാണ്. ചൈനീസ് നാഷ്ണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റികസാണ് ഇന്ന് കണക്കുകള്‍ പുറത്തുവിട്ടത്. 1,000 പേര്‍ക്ക് 6.77 ജനനമാണ് 2022ല്‍ നടന്നത്.

ദേശീയ ജനനനിരക്കില്‍ ഇത് റെക്കോര്‍ഡ് ചൈനയിലാണ്. കൂടാതെ, രാജ്യത്തെ ജനന നിരക്കിനെ മരണ നിരക്ക് മറികടക്കുകയും ചെയ്തു. 7.37 ആണ് 2022ലെ കണക്കുകള്‍ പ്രകാരമുള്ള മരണകണക്ക്. 7.18 ആയിരുന്നു 2021ലെ മരണനിരക്ക്. 1976ന് ശേഷം ആദ്യമായാണ് മരണനിരക്ക് ജനന നിരക്കിനെ മറികടക്കുന്നത്.

webdesk14: