വീണ്ടും ഗോരക്ഷകരുടെ അഴിഞ്ഞാട്ടം; കശ്മീരില്‍ ആട്ടിടയനെ ക്രൂരമായി തല്ലിച്ചതച്ചു

ശ്രീനഗര്‍: രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ അഴിഞ്ഞാട്ടം.ജമ്മു കശ്മീരില്‍ ആട്ടിടയനെ മര്‍ദിച്ച് അവശനാക്കി. ഗരി ഗബ്ബര്‍ ഗ്രാമത്തിലെ 48കാരനായ മുഹമ്മദ് അസ്ഗറിനെയാണ് ഇരുപതോളം വരുന്ന ആള്‍ക്കൂട്ട ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗുരുതരമായി പരിക്കേറ്റ അസ്ഗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃഷിയടത്തില്‍ കടന്ന പശു വിള നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അസ്ഗറിന്റെ മകന്‍ പശുവിനെ ഓടിച്ചുവിട്ടു.

എന്നാല്‍ പശുവിന് പരിക്ക് പറ്റി എന്ന് ആരോപിച്ചാണ് ഗോരക്ഷകര്‍ സംഘം ചേര്‍ന്നെത്തി അസ്ഗറിനെ മര്‍ദിച്ചത്. പ്രശ്‌നം പരിഹരിക്കാനായി വിളിച്ചുചേര്‍ത്ത യോഗത്തിനെത്തിയപ്പോഴാണ് അസ്ഗറിനെയും സഹോദരനെയും ഇവര്‍ മര്‍ദിച്ചത്.പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ക്രൂരമര്‍ദനം.

Test User:
whatsapp
line