X

കാസര്‍കോട് മുസ്‌ലിം യുവാക്കള്‍ക്ക് പേര് ചോദിച്ച് മര്‍ദ്ദനം

മംഗലാപുരം വിമാനത്താവളത്തിലേക്ക് പോയ മുസ്‌ലിം യുവാക്കള്‍ക്ക് കാസര്‍കോട് നഗരത്തില്‍ വച്ച് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. കൊലക്കേസില്‍ ഉള്‍പ്പടെ പ്രതിയായ കാസര്‍കോട് കറന്തക്കാട് സ്വദേശി അജയകുമാര്‍ ഷെട്ടിയാണ് പിടിയിലായത്.

മംഗലുരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയ കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറത്തെ അഷ്‌റഫിന്റെ മകന്‍ സി.എച്ച് ഫായിസ്, സുഹൃത്ത് അബ്ദുല്ലയുടെ മകന്‍ അനസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഗള്‍ഫില്‍ നിന്ന് വരുന്ന ബന്ധുവിനെ കൂട്ടിക്കൊണ്ടുവരാന്‍ പോകുന്നതിനിടയിലാണ് സംഭവം.
കാസര്‍കോട് നഗരത്തിലെ ആര്‍എസ്എസ് ശക്തികേന്ദ്രമായ കറന്തക്കാട് വച്ചാണ് സംഭവം നടന്നത്. ബ്ലൂടൂത്ത് കണക്ട് ചെയ്യാനായി കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടപ്പോള്‍ രണ്ട് പേര്‍ വന്ന് കാറിന്റെ ചില്ലില്‍ തട്ടുകയായിരുന്നു. ഗ്ലാസ് തുറന്നപ്പോള്‍ ഇവര്‍ പേര് ചോദിക്കുകയും, പേര് പറഞ്ഞപ്പോള്‍ ആക്രമിക്കുകയുമായിരുന്നു. സ്ഥലമേതാണെന്ന് അറിയാമോ എന്ന് ചോദിച്ച് കാറിന് പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ അതുവഴി വന്ന മറ്റു യാത്രക്കാരോട് സഹായം ചോദിച്ചു. ഇതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. യുവാക്കള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Test User: