തമിഴ്നാട് പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പെണ്‍കുട്ടി മരിച്ചു.കടലൂര്‍ സ്വദേശിനി കര്കാംബാള്(10) ആണ് മരിച്ചത്.തിങ്കളാഴ്ചയാണ് സംഭവം.
സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആണ്മക്കള്, മകള്‍ കര്‍പ്പകാംബാള്‍ എന്നിവരെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചിരുന്നു.മോഷണ ശേഷം ഓട്ടോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്.
ഗുരുതരമായ പരിക്കേറ്റ ഇവര്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഗണേഷ് നഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.മോഷണം സംബന്ധിച്ചും പോലീസ് കേസെടുത്തു.