X

ആഫ്രിക്കന്‍ ഫുട്‌ബോളര്‍; സലാഹ് തന്നെ

ഡാകര്‍: ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിനെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് സലാഹ് ഈ നേട്ടം സ്വന്തമാക്കുന്നത്. ലിവര്‍പൂളില്‍ തന്റെ സഹ താരമായ സദിയോ മാനെ, ആഴ്‌സണല്‍ മുന്‍നിരക്കാരന്‍ പിയറി എമറിക് ഔബമെയങ് എന്നിവരെ പിന്തള്ളിയാണ് സലാഹ് വീണ്ടും ഒന്നാമതായത്. കഴിഞ്ഞ വര്‍ഷവും ഇതേ താരങ്ങളെ തന്നെയാണ് സലാഹ് പിന്തള്ളിയത്.
പുരസ്‌കാരം തന്നെ സംബന്ധിച്ച് ഏറെ വലുതാണെന്നും, കുട്ടിക്കാലത്ത് ഈ പുരസ്‌കാരം ഏറെ കണ്ടിട്ടുണ്ടെന്നും, ഒരു ദിവസം ഇത് നേടണമെന്നായിരുന്നു തന്റെ സ്വപ്‌നമെന്നും സലാഹ് പ്രതികരിച്ചു. രണ്ടു തവണ ഈ നേട്ടത്തിന് അര്‍ഹനായതില്‍ അഭിമാനിക്കുന്നു.
കുടുംബത്തിനും ടീം അംഗങ്ങള്‍ക്കും നന്ദി പറയുന്നതോടൊപ്പം പുരസ്‌കാരം രാജ്യത്തിനായി സമര്‍പ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018ല്‍ ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതില്‍ അതി നിര്‍ണായക പങ്കാണ് സലാഹിന്റേത്. എന്നാല്‍ റയല്‍ മാഡ്രിഡുമായുള്ള ഫൈനലില്‍ പരിക്കേറ്റത് സലാഹിന്റെ ലോകകപ്പ് പ്രകടനത്തേയും പിന്നീട് ബാധിച്ചു. ഈജിപ്ത് ഒന്നാം റൗണ്ടില്‍ തന്നെ പുറത്താവുകയും ചെയ്്തു. സീസണില്‍ ഇതിനോടകം തന്നെ ലിവര്‍പൂളിനായി 13 ഗോളുകള്‍ നേടിയ സലാഹ് ഗോ ള്‍ വേട്ടക്കാരി ല്‍ മുന്നിലാണ്.
ഇത് മൂന്നാം തവണയാണ് ഒരു ഈജിപ്ഷ്യന്‍ കളിക്കാരന്‍ ആഫ്രിക്കന്‍ ഫുട്‌ബോള്‍ പുരസ്‌കാരം നേടുന്നത്. സലാഹിന് പുറമെ 1983ല്‍ മഹ്മൂദ് അല്‍ ഖാത്തിബാണ് പുരസ്‌കാര നേട്ടം സ്വന്തമാക്കിയ മറ്റൊരു ഈജിപ്തുകാരന്‍.

chandrika: