X
    Categories: gulfNews

അബുദാബിയില്‍ എം എം നാസര്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 7ന് ശനിയാഴ്ച

അബുദാബി: അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കായിക വിഭാഗം സംഘടിപ്പിക്കുന്ന എം എം നാസര്‍ സ്മാരക ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജനുവരി 7ന് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.യുഎഇ യിലെ 16 പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന എം എം നാസര്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബോള്‍ മത്സരം അബുദാബി ഹുദൈരിയാത്ത് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കും. ഞായറാഴ്ച്ച പുലര്‍ച്ചെ വരെ മത്സരം നീളുന്ന മത്സരം കാല്‍പന്ത് പ്രേമികള്‍ക്ക് ആവേശം പകരും. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കളിക്കാന്‍ അവസരം നല്‍കിയിട്ടുള്ളത്.

ട്രോഫിക്ക് പുറമെ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപ, രണ്ടാം സ്ഥാനത്തിന് അരലക്ഷം, മൂന്നാം സ്ഥനം നേടുന്ന ടീമിന് 20,000, നാലാം സ്ഥാനക്കാര്‍ക്ക് പതിനായിരം രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസായി നല്‍കും.

യു എ ഇ പ്രശസ്തരായ 16 ടീമുകള്‍ അണി നിരക്കുന്ന മത്സരം പ്രഗത്ഭ റഫറിമാരാണ് നിയന്ത്രിക്കുക. മത്സരത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറയിച്ചു.അബുദാബിയിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് നിസ്വാര്‍ത്ഥ സേവകനായിരുന്ന കാഞ്ഞങ്ങാട് സ്വദേശി എംഎം നാസര്‍ കഴിഞ്ഞ വര്‍ഷമാണ് വിടവാങ്ങിയത്. കെഎംസിസി, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ തുടങ്ങി നിരവധി സംഘടനകളില്‍ വ്യത്യസ്ഥ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

പ്രസിഡണ്ട് പി ബാവഹാജി ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ സലാം ട്രഷറര്‍ ശിഹാബ് പരിയാരം, സ്പോര്‍ട്ട്സ് സെക്രട്ടറി ഹനീഫ പടിഞ്ഞാര്‍മൂല,അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ വി മുഹമ്മദ് കുഞ്ഞി, സുന്നി സെന്റര്‍ ജനറല്‍ ട്രഷറര്‍ അബ്ദുല്ല നദ്വി ,അഹല്യ ഹോസ്പിറ്റല്‍ സിനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, ബുര്‍ജീല്‍ ഹോള്‍ഡിംഗ് മാര്‍കറ്റിംഗ് മാനേജര്‍ നിര്‍മ്മല്‍ ചിയ്യാരത്ത് എന്നിവര്‍ പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.

webdesk11: