മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പങ്കെടുത്തില്ല. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രിസിഡണ്ട് എം എം ഹസ്സന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കയ്യേറ്റം ഒഴിപ്പക്കാന്‍ പോകുന്ന ഉദ്യോഗസ്ഥന്‍മാരെ ഭീഷണിപ്പെടുത്തി ദൗത്യത്തില്‍ നിന്ന് പിന്തിരപ്പിക്കുന്നതിന്റെ പേരില്‍ മണിക്ക് നേരേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ മൂന്നാര്‍ വിഷയത്തില്‍ ഏറ്റവും വിവാദങ്ങള്‍ സൃഷ്ടിച്ച മണി യോഗത്തില്‍ പങ്കെടുക്കാത്ത യോഗം എത്രത്തോളം ഫലപ്രദമാണെന്നതില്‍ സംശയങ്ങളുയരുന്നുണ്ട്.