X

കഴക്കൂട്ടം ദേശീയ പാതയില്‍ എം.എം മണി എം.എല്‍.എയുടെ കാറിടിച്ച് കാല്‍നടയാത്രികന് ഗുരുതര പരിക്ക്‌

മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണി എം.എൽ.എയുടെ കാറിടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. കഴക്കൂട്ടം സ്വദേശി രതീഷി (38) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി 10.30ഓടെ കഴക്കൂട്ടം മിഷൻ ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. എലിവേറ്റഡ് ഹൈവേയുടെ തുടക്കത്തിൽ രതീഷ് റോഡ് മുറിച്ചു കാറിടിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ രതീഷിനെ ഏറെ നേരം കഴിഞ്ഞാണ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. എം.എം മണിയുടെ ഗൺമാനും പരിക്കേറ്റയാൾക്കൊപ്പം ആശുപത്രിയിലേക്ക് പോയി. അപകടത്തില്‍പ്പെട്ട കാർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ലഭിച്ചിട്ടില്ല.

webdesk13: