തൊടുപുഴ: അഞ്ചരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വിധി പറയുന്നത് ഈ മാസം 24ലേക്ക് മാറ്റിവെച്ചു. കേസിലെ രണ്ടാം പ്രതിയാണ് എംഎം മണി. കോടതി ചേര്‍ന്ന ഉടന്‍ കേസില്‍ വിധിപറയുന്നത് മാറ്റി വെക്കുന്നതായി ജഡ്ജി അറിയിക്കുകയായിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിയിലും മുട്ടം സെഷന്‍സ് കോടതി വിധി പറയുന്നത് 24ലേക്ക് മാറ്റിവെച്ചു. എംഎം മണിയും കെ.കെ ജയചന്ദ്രനുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം.