തിരുവനന്തപുരം: സംസ്ഥാനത്തിന് കേന്ദ്രം നല്‍കാമെന്ന് പറഞ്ഞിട്ടുള്ള വൈദ്യുതി വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കേന്ദ്ര പൂളില്‍നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന് ബി.ജെ.പി പ്രചരിപ്പിക്കുന്നത് അസത്യമാണെന്നും മണി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങോ വൈദ്യുതി ചാര്‍ജ് വര്‍ധനയോ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച ആലോചനയില്ലെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ട്. എന്നാല്‍ കിട്ടാവുന്ന വഴികളിലൂടെ സംസ്ഥാനത്ത് വൈദ്യുതി എത്തിക്കാന്‍ ശ്രമിക്കും. കേന്ദ്ര പൂളില്‍നിന്നു വൈദ്യുതി വാങ്ങുന്നതിനെ താന്‍ സ്വാഗതം ചെയ്യുകയാണ്. അത് വാങ്ങില്ലെന്ന് പറഞ്ഞിട്ടുമില്ല. അത് ബിജെപി പ്രചരിപ്പിക്കുന്ന അസത്യമാണ്. മഴകുറഞ്ഞതിനാല്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രതിസന്ധി തരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.