തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്നും 10 ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വൈദ്യുതി മന്ത്രി എം.എം മണി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കുളള വെളളം മാത്രം അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ശ്രമം തുടങ്ങി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് ലൈന്‍ ഇല്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു. വൈദ്യുതിനിരക്ക് വര്‍ധന നാമമാത്രമാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് ഉയര്‍ത്തിയതിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ചുളള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.