തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ്ജ് വര്‍ധന തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനാണെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി സബ്ഡിഡി നിര്‍ത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സാധാരണ ഉപഭോക്താക്കള്‍ക്ക്‌മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ്. വന്‍കിട ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കുന്നതിനെ കുറിച്ച് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മണി പറഞ്ഞു.