തൊടുപുഴ: സംസ്ഥാനത്തെ വലിയ ഡാമുകള്‍ തുറക്കേണ്ട അവസ്ഥയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ചെറിയ ഡാമുകള്‍ മാത്രമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഇടുക്കി അടക്കമുള്ള വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല. വലിയ ഡാമുകളില്‍ ഇനിയും സംഭരണശേഷിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇടുക്കിയിലെ കാര്യങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നാല് പേര്‍ മരിച്ചതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. മഴയുടെ അളവില്‍ നേരിയ കുറവുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയില്‍ പലയിടത്തും റോഡുകള്‍ തകര്‍ന്നതായി മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.