തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. 163 മെഗാവാട്ട് പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയെന്ന് നിയമസഭയില്‍ മന്ത്രി അറിയിച്ചു. എന്‍ .ഷംസുദ്ധീന്‍ എം.എല്‍.എയുടെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടിയാണ് മന്ത്രിസഭയില്‍ മണി വായിച്ചത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് 6.07കിലോമീറ്റര്‍ മുകളിലായി 23മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മ്മിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിക്ക് 936കോടി രൂപയാണ് ചെലവുവരുന്നത്. നേരത്തെ എല്‍.ഡി.എഫ് സമയത്ത് അധികാരത്തിലേറിയ സമയത്ത് വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നു. സി.പി.ഐ ഉള്‍പ്പെടെ എതിര്‍പ്പുന്നയിച്ചപ്പോള്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പിന്നീട് കടകംപള്ളി പ്രസ്താവന തിരുത്തുകയും ചെയ്തു. എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായാണ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. അതിരപ്പള്ളി പദ്ധതിപ്രകാരം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് നാലു രൂപയാണ് വില വരിക. 2001-ല്‍ പദ്ധതി നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നപ്പോള്‍ അന്ന് 409കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്.
അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി എം.എം.മണി
Tags: Minister m m mani