സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിനെതിരെ മകള്‍ ആശാ ലോറന്‍സ് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജിലാണ് സൂക്ഷിച്ചിരിക്കുന്നത്.
വൈദ്യ പഠനത്തിന് വേണ്ടി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് മൃതദേഹം കൈമാറിയ സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ആശ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്ന് മകന്‍ സജീവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ചികിത്സയിലിരിക്കെ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറണമെന്ന് എം.എം ലോറന്‍സ് പറഞ്ഞിരുന്നതായി രണ്ടു ബന്ധുക്കളും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ 21നായിരുന്നു എംഎം ലോറന്‍സ് അന്തരിച്ചത്. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.