X

എം.എം. ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണം: ഹൈകോടതി

സി.പി.എം മുതിര്‍ന്ന നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈകോടതി. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനത്തിനെതിരെ മകള്‍ ആശ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിര്‍ദേശം. വ്യാഴാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

എം.എം. ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ ലോറന്‍സിന്റെ മകള്‍ ആശ ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് പിതാവി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്ന് കാണിച്ച് മറ്റ പരണ്ട് മക്കള്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിച്ചായിരുന്നു മൃതദേഹം പഠനത്തിനായി ഏറ്റെടുക്കാനുള്ള മെഡിക്കല്‍ കോളജിന്റെ തീരുമാനം. കേരള അനാട്ടമി ആക്ട് പ്രകാരമായിരുന്നു തീരുമാനം. ഇതിനെതിരെയാണ് മകള്‍ ആശ വീണ്ടും കോടതിയെ സമീപിച്ചത്.

മൃതദേഹം ഏറ്റെടുക്കാനുള്ള കളമശ്ശേരി മെഡിക്കല്‍ കോളജിന്റെ തീരുമാനം ഏകപക്ഷീയമാണെന്നാണ് ആക്ഷേപം. മൃതദേഹം വിട്ടുനല്‍കണമെന്നും മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആശ ഹരജിയിലൂടെ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മൃതദേഹം മോര്‍ച്ചറയില്‍ സൂക്ഷിക്കാന്‍ ഹൈകോടതി നിര്‍ദേശം നല്‍കിയത്.

 

webdesk17: