X

കെപിസിസി നേതൃമാറ്റം: പ്രതികരിച്ച് എം.എം ഹസ്സന്‍

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം ഫലപ്രദമായും കാര്യക്ഷമമായും നിറവേറ്റിയെന്ന ചാരിതാര്‍ഥ്യത്തോടെയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതെന്ന് എം.എം ഹസ്സന്‍. ഒന്നര വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ പാര്‍ട്ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കാനും പാര്‍ട്ടിയില്‍ സമാധാനാന്തരീക്ഷം ഉണ്ടാക്കുവാനും സാധിച്ചതായും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസിയുടെ പുതിയ ഭാരവാഹികളെ സ്വാഗതം ചെയ്യുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുഭവ സമ്പത്തുള്ള നേതാവാണ്. പാര്‍ട്ടിയെ ഒരുമയോടെ മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിന് സാധിക്കും. വര്‍ക്കിങ് പ്രസിഡന്റ് സംവിധാനം കേരളത്തില്‍ പുതിയൊരു പരീക്ഷണമാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിജയിച്ച രീതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷം കേരളത്തെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു. ഇക്കാലയളവില്‍ ഫലപ്രദമായി പാര്‍ട്ടിയെ നയിക്കാനായതായും എം.എം ഹസ്സന്‍ പറഞ്ഞു.

chandrika: