കോഴിക്കോട്: ചാരക്കേസ് വിവാദമായ സമയത്ത് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്ന് തുറന്നു പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ന് കരുണാകരന് കാലാവധഇ തികക്കാന്‍ അവസരം നല്‍കണമായിരുന്നു. കരുണാകരന് പുറത്തേക്കുള്ള വാതില്‍ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ അത് തീര്‍ത്തും തെറ്റാണ്.
കരുണാകരനെ രാജിവെപ്പിച്ചതിനെ എ.കെ ആന്റണി ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. രാജിവെപ്പിക്കരുതെന്ന് അദ്ദേഹം തന്നോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ രാജിവെപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതില്‍ അതിയായ ദുഃഖവും കുറ്റബോധവുമുണ്ടെന്നും ഹസന്‍ പറഞ്ഞു. കരുണാകരനെ പുറത്താക്കിയാല്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് ആന്റണിയുടെ മുന്നറിയിപ്പ് വളരെ ശരിയായിരുന്നുവെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
‘കെ.കരുണാകരനെ രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ട്’: എം.എം ഹസന്‍
Tags: k.karunakaranmm hassan